അഞ്ഞൂറുകോടിക്കുമേല്‍ കളക്ഷന്‍ നേടി റെക്കോര്‍ഡിട്ട രാജ്കുമാര്‍ ഹിറാനി
ചിത്രം ‘പികെ’യുടെ എല്ലാ കളഷന്‍ റെക്കോര്‍ഡുകളും ചുരുങ്ങിയ
നാള്‍ക്കുള്ളില്‍ തകര്‍ക്കാന്‍ ബാഹുബലി. ലോകമെമ്പാടുമായി 4000
സ്ക്രീനുകളില്‍ റിലീസ് ചെയ്ത ബാഹുബലിയുടെ ആദ്യദിവസത്തെ കളക്ഷന്‍ 50 കോടി
രൂപയാണ്! ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ ഇത്രയും വലിയ ഇനിഷ്യല്‍ കളക്ഷന്‍
നേടിയ മറ്റൊരു സിനിമ ഉണ്ടായിട്ടില്ല.
250 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച ഈ എസ് എസ് രാജമൌലി ചിത്രം,
ഒരാഴ്ചയ്ക്കുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കുമെന്ന് ഉറപ്പായി. എല്ലാ
ഭാഷകളിലേക്കുമുള്ള സാറ്റലൈറ്റ് റൈറ്റുകള്‍ കോടികള്‍ മുടക്കിയാണ് ചാനലുകള്‍
സ്വന്തമാക്കുന്നത്. തെലുങ്ക് പതിപ്പിനുമാത്രം 25 കോടിയാണ് സാറ്റലൈറ്റ്
റൈറ്റായി ലഭിച്ചത്.
ബാഹുബലിയുടെ ഹിന്ദി പതിപ്പിന്‍റെ മാത്രം ആദ്യ ദിവസത്തെ കളക്ഷന്‍
അഞ്ചേകാല്‍ക്കോടി രൂപയാണ്. ഒരു ഡബ്ബിംഗ് പതിപ്പിന് ബോളിവുഡില്‍ ലഭിക്കുന്ന
ഏറ്റവും വലിയ ആദ്യദിന കളക്ഷനാണിത്. മലയാളത്തില്‍ മൂന്നേകാല്‍ കോടി
രൂപയ്ക്ക് വിതരണാവകാശം എടുത്ത സിനിമ രണ്ടോ മൂന്നോ നാളുകള്‍ക്കുള്ളില്‍
വിതരണക്കാരന് കോടിക്കണക്കിന് രൂപ ലാഭം നേടിക്കൊടുക്കും.
കൊട്ടിഘോഷിക്കപ്പെട്ടെത്തുന്ന പല ചിത്രങ്ങളും പ്രമേയപരമായി പരാജയപ്പെടുന്ന
കാഴ്ച അടുത്തിടെ ഇന്ത്യന്‍ സിനിമാലോകം കണ്ടതാണ്. ഏറ്റവും വലിയ ഉദാഹരണം
ഷങ്കറിന്‍റെ ‘ഐ’ തന്നെ. എന്നാല്‍ ബാഹുബലിയുടെ കാര്യത്തില്‍ ആ പ്രശ്നമില്ല.
ബജറ്റിന്‍റെ കാര്യത്തില്‍, കണ്ടന്‍റിന്‍റെ കാര്യത്തില്‍, ഗാനങ്ങളുടെ
കാര്യത്തില്‍, യുദ്ധരംഗങ്ങളുടെ കാര്യത്തില്‍, അഭിനയപ്രകടനങ്ങളുടെ
കാര്യത്തില്‍ എല്ലാം പ്രേക്ഷകന്‍റെ പ്രതീക്ഷകള്‍ക്കുമപ്പുറമാണ് ബാഹുബലി
സമ്മാനിക്കുന്നത്.